ഭൂമിയിടപാട്: സലീംരാജിന്റെ വസതിയില്‍ സിബിഐ റെയ്ഡ്

cbi2

കടകംപള്ളി, കളമശ്ശേരി ഭൂമിയിടപാടുകള്‍ സംബന്ധിച്ച് സംസ്ഥാനവ്യാപകമായി സി.ബി.ഐ. റെയ്ഡ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ക്വാര്‍ട്ടേഴ്‌സും ബന്ധുവീടുകളും ഉള്‍പ്പടെ തിരുവനന്തപുരത്തും കൊച്ചിയിലും ഉള്‍പ്പടെ ഇരുപത്തിയഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ സി.ബി.ഐ.യുടെ പ്രത്യേക യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കാലത്ത് ആറു മണിക്ക് ആരംഭിച്ച റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കളമശ്ശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പതിനഞ്ച് സ്ഥലങ്ങളിലും കടകംപള്ളി ഇടപാടുമായി ബന്ധപ്പെട്ട് പത്ത് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. സലീംരാജ് ഉള്‍പ്പടെയുള്ള പ്രതികളുടെയും ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കടകംപള്ളി ഭൂമിയിടപാട് കേസിലെ ഇരുപത്തിയൊന്നാം പ്രതിയായ സലീംരാജിന്റെ തിരുവനന്തപുരത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് റെയ്ഡ് നടക്കുന്നത്. സലീംരാജരന്റെ ഭാര്യ ഷംഷാദ് കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ്. കടകംപള്ളി, ഉളിയറത്തുഴ വില്ലേജ് ഓഫീസര്‍മാര്‍ അടക്കം കേസില്‍ മൊത്തം 27 പ്രതികളാണുള്ളത്. 450 കോടിയില്‍പ്പരം രൂപ വില മതിക്കുന്ന 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കേസില്‍ സി.ബി. ഐ. നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close