മങ്കൊമ്പ് ശിവശങ്കരപ്പിള്ള അന്തരിച്ചു

MANKOMPUകഥകളിയുടെ തെക്കന്‍ചിട്ടയിലെ ആചാര്യന്‍ പ്രൊഫ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള(92) അന്തരിച്ചു. ചെങ്ങന്നൂരിലെ വസതിയില്‍ വ്യാഴാഴ്ച 10.20നായിരുന്നു അന്ത്യം. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍.

കഥകളി ആചാര്യന്‍ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ പ്രധാന ശിഷ്യനായ മങ്കൊമ്പ്, കളിയരങ്ങില്‍ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. 1984ല്‍ കേരള കലാമണ്ഡലത്തിന്റെയും 85ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും 89ല്‍ കേരള സംഗീത നാടക അക്കാദമിയുടെയും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോര്‍രത്‌ന അവാര്‍ഡ് രോഗാവസ്ഥയില്‍ കിടക്കയില്‍ കിടന്നാണ് ഏറ്റുവാങ്ങിയത്.

കലാമണ്ഡലത്തിലെ തെക്കന്‍കളരിയില്‍ ഒന്‍പതുവര്‍ഷം അധ്യാപകനായിരുന്നു. സീനിയര്‍ പ്രൊഫസറായാണ് വിരമിച്ചത്. ഇദ്ദേഹം രചിച്ച ‘കഥകളി സ്വരൂപം’ എന്ന ഗ്രന്ഥം ‘മാതൃഭൂമി’ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുട്ടനാട് മാടമ്പള്ളി തറവാട്ടിലാണ് ജനനം.

ഭാര്യ: ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ തേക്കുംകാട്ടില്‍ സരസ്വതിയമ്മ. മക്കള്‍: എസ്. രാധാകൃഷ്ണന്‍ നായര്‍ (കോമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത്), എസ്. ശ്രീകുമാരന്‍ നായര്‍ (റിട്ട. ജോയിന്റ് ആര്‍.ടി.ഒ.), എസ്. മധുസൂദനന്‍ നായര്‍ (തുവൈനി ഹോള്‍ഡിങ് കമ്പനി, കുവൈത്ത്). മരുമക്കള്‍: രാധാമണി, ജയശ്രീ (അസി. ദേവസ്വം കമ്മീഷണര്‍, ആറന്മുള), കെ. മീര (സരസ്വതി വിദ്യാലയം, കൊച്ചി).

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close