മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിന്‍

JAPANESE MAGNETIC TRAIN

ജപ്പാനില്‍ ഒരു മാഗ്നറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ മണിക്കൂറില്‍ 603 കിലോമീറ്റര്‍ (374.69 mph)  വേഗത്തിലോടി റിക്കോര്‍ഡിട്ടു. ഇതേ ട്രെയിന്‍ കഴിഞ്ഞയാഴ്ച മണിക്കൂറില്‍ 590 കിലോമീറ്റര്‍ (372.82 mph) വേഗം കൈവരിച്ചിരുന്നു. ആ റിക്കോര്‍ഡാണ് ഇപ്പോള്‍ ഭേദിച്ചത്.
passengers_3274440b

PHOTO COURTESY : REUTERS

മാഗ്നറ്റിക് ലെവിറ്റേഷന്‍ സങ്കേതമുപയോഗിക്കുന്ന ട്രെയിനുകള്‍ ‘മഗ്‌ലെവ് ട്രെയിനുകള്‍’ ( Maglev trains ) എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ഇത്തരം ട്രെയിനുകളില്‍ വൈദ്യുതകാന്തങ്ങളുടെ സഹായത്തോടെ കാര്യേജുകള്‍ റെയില്‍ട്രാക്കില്‍നിന്ന് ഉയര്‍ന്ന് നില്‍ക്കും. ആ നിലയിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വെ ( JR Central ) ആണ് മാഗ്നറ്റിക് ലെവിറ്റേഷന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. 2027 ഓടെ ടോക്യോയ്ക്കും നഗോയയ്ക്കുമിടയില്‍ ഇത്തരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണ് ലക്ഷ്യം.  ഫ്യുജി പര്‍വതത്തിനരികില്‍ 280 കിലോമീറ്റര്‍ ദൂരം 40 മിനിറ്റുകൊണ്ടാണ് ഇപ്പോള്‍ മഗ്‌ലെവ് ട്രെയിന്‍ പിന്നിട്ട് റിക്കോര്‍ഡിട്ടത്.

 

എന്നാല്‍, ഇപ്പോഴത്തെ വേഗത്തില്‍ യാത്രക്കാര്‍ക്ക്  സഞ്ചരിക്കാന്‍ സാധിക്കില്ല. മഗ്‌ലെവ് ട്രയിനുകളുടെ പരമാവധി സഞ്ചാരവേഗം മണിക്കൂറില്‍ 505 കിലോമീറ്റര്‍ ആയി നിജപ്പെടുത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന്റെ നിലവിലുള്ള പരമാവധി വേഗം മണിക്കൂറില്‍ 320 കിലോമീറ്ററാണ്.

പതിനായിരം കോടി ഡോളറിന്റെ പദ്ധതിയാണ് മാഗ്നറ്റിക് ലെവിറ്റേഷന്‍ ട്രെയിനിന്റേത്. നഗോയയ്ക്കുള്ള പാത 80 ശതമാനവും വന്‍ചെലവ് വരുന്ന ടണലുകള്‍ക്കുള്ളിലൂടെയാണ് പോകുക. 2045 ഓടെ മഗ്‌ലെവ് ട്രെയിന്‍ ടോക്യോയയെ ഒസാക്കയുമായി ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. വെറും ഒരുമണിക്കൂറായിരിക്കും യാത്രാസമയം, ഇപ്പോഴുള്ളതിന്റെ പകുതി സമയം.Y8. 44 trillion (£47.5 billion) ചെലവ് വരുന്ന പദ്ധതിയാണ് ഇത് .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close