മതത്തിനും രാഷ്ട്രീയത്തിനും മുകളില്‍ ആണ് നമ്മുടെ സംസ്കാരം – ഹസീന.എസ് കാനം

aranmula62

ആറന്മുള സമരം ലോക പൈതൃകസമരമായി ചരിത്രത്തില്‍ എന്നും ഉണ്ടാവും. വ്യത്യസ്ഥ രാഷ്ട്രിയ മത വിശ്വാസം വെച്ച് പുലര്‍ത്തുന്നവരാണ് നമ്മള്‍ പക്ഷെ അതിനും മുകളിലായി ആണ് നമ്മുടെ സംസ്കാരത്തെ കാണുന്നത് അതിനു ഉത്തമ ഉദാഹരണം ആണ് ഈ സമരപന്തലില്‍ കാണുന്ന ജനപങ്കാളിത്തമെന്നു അദ്ധ്യാപികയും പ്രശസ്ഥ ഗാന രജയിതാവുമായ ശ്രീമതി ഹസീന.എസ് കാനം അഭിപ്രായപെട്ടു വിമാനത്താവളവിരുദ്ധ സമരത്തിന്‍റെ അറുപത്തിരണ്ടാം ദിവസത്തില്‍ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു. ഒരു നാടിന്‍റെ പൈതൃകം എന്തെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഭരണാധികാരികള്‍ ആണ് നമ്മുടെ നാടിന്‍റെ ശാപം. ഇതുപോലുള്ള സമരങ്ങള്‍ ഇനി രാജ്യത്തിന്‍റെ പല ഭാഗത്തും ഉണ്ടാവേണ്ട സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. പ്രകൃതിയുടെ സൂക്ഷിപ്പുകാരാണ് നമ്മള്‍ വരും തലമുറയ്ക്ക് കൈമാറുന്നത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും അഭിപ്രായപ്പെട്ടു.

സത്യാഗ്രഹം ഇന്ന് മുന്‍ കേന്ദ്രമന്ത്രി ശ്രീ ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹസീന എസ് കാനത്തിന് സമര സമിതിയുടെ വകയായുള്ള  ആറന്മുള കണ്ണാടിയും അദ്ദേഹം നല്‍കി.  കെ.കെ വിജയകുമാര്‍ ( ബി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് ) , ടി.എസ് രാജന്‍ ( കാഞ്ഞിരമറ്റം ക്ഷേത്ര ഉപദേശകസമതി പ്രസിഡന്‍റ് ) എന്നിവര്‍ സംസാരിച്ചു. കര്‍മ്മസമതി മൈലപ്ര പഞ്ചായത്ത് പ്രവര്‍ത്തകര്‍ , ആറന്മുള പള്ളിയോട സാംസ്കാരികസമതി പ്രവര്‍ത്തകര്‍ , സോഷ്യല്‍മീഡിയപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു
സത്യാഗ്രഹസമരത്തില്‍ നാളെ കൊടുവായൂര്‍-കൊല്ലങ്കോട്‌ ആര്‍ .എസ്.എസ് പ്രവര്‍ത്തകര്‍ , കടപ്ര പഞ്ചായത്ത് പൈതൃകകര്‍മ്മ സമതി പ്രവര്‍ത്തകര്‍ , നവജനാധിപത്യ കവിതാവേദി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close