മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാമെന്ന് കേന്ദ്ര സര്‍ക്കാര്‍

venkaiah naidu

രാജ്യത്ത് മതപരിവര്‍ത്തനം തടയുന്നതിന് വേണമെങ്കില്‍ നിയമം കൊണ്ടുവരാവുന്നതാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനത്തെ കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു വെങ്കയ്യ നായിഡു. ആര്‍.എസ്.എസ് രാജ്യത്തെ ഏറ്റവും വലിയ മാതൃകാപരമായ സംഘടനയാണെന്നും ആര്‍.എസ്.എസുകാരനായതില്‍ അഭിമാനിക്കുന്നുവെന്നും വെങ്കയ്യ നായിഡു ലോക്‌സഭയില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മുസ്ലീം സമുദായക്കാരെ ഹിന്ദുമതത്തിലേക്ക് ബജ്രംഗ് ദള്‍ മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ രണ്ടാം ദിവസവും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. രാജ്യത്തെ മതേതര മൂല്യങ്ങളെ തകര്‍ക്കുകയാണ് സര്‍ക്കാരെന്നും, പുതിയ സര്‍ക്കാരിന് കീഴില്‍ ഹൈന്ദവ വത്കരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനല്ലെന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ച് വെങ്കയ്യനായിഡു നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ചര്‍ച്ചുള്ള മറുപടി മന്ത്രി പൂര്‍ത്തിയാക്കിയത്. ചര്‍ച്ചക്കിടെ കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ നിരവധിപേര്‍ മുസ്ലീം സമുദായത്തില്‍ ചേര്‍ന്നുവെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതായി ശിവസേനാ എം.പി അരവിന്ദ് ഗണ്‍പത് സാവന്ത് പറഞ്ഞത് ഏറെ നേരം ബഹളത്തിന് ഇടയാക്കി. ഇതേ തുടര്‍ന്ന് സഭാ രേഖയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ പേര് നീക്കി. സ്വഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ആദ്യം ഭരണകക്ഷി അംഗങ്ങളുടെ തലയാണ് ചൂലുകൊണ്ട് അടിച്ചുവൃത്തിയാക്കേണ്ടതെന്ന് സിപിഎം അംഗം മുഹമ്മദ് സലീമും പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close