മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബംഗലുരു സ്‌ഫോടനക്കേസിലെ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കര്‍ണാടക സര്‍ക്കാര്‍ തനിക്ക് ചികിത്സ നിഷേധിക്കുന്നു എന്നാണ് മദനിയുടെ വാദം.

സ്വന്തം നിലക്ക് ചികിത്സ നടത്താന്‍ ജാമ്യം അനുവദിക്കണമെന്നാണ് മദനിയുടെ അപേക്ഷ. എന്നാല്‍,മദനിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും , ജാമ്യം ലഭിക്കാനായി മദനി കള്ളം പറയുകയാണെന്നുമാണ് കര്‍ണടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

മദനിയുടെ ചികിത്സക്കായി നാല് ലക്ഷം രൂപ ചെലവിട്ടുവെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close