മധ്യ കേരളത്തില്‍ പാചക വാതക വിതരണം പ്രതിസന്ധിയില്‍

lpg

മധ്യ കേരളത്തില്‍ പാചക വാതക വിതരണം പ്രതിസന്ധിയില്‍. വേതന വര്‍ധന ആവശ്യപ്പെട്ടു ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തുന്ന സമരമാണു കാരണം. സമരത്തെത്തുടര്‍ന്ന് ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള പാചക വാതക വിതരണം തടസപ്പെട്ടു.

തൊഴിലാളികള്‍ക്ക് 15 ശതമാനം വേതന വര്‍ധന നല്‍കാന്‍ ഏപ്രിലില്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതു കോണ്‍ട്രാക്ടര്‍മാര്‍ നല്‍കാത്തതാണ് സമരത്തിനു കാരണം. 30 കോണ്‍ട്രാക്ടര്‍മാരും 250 ഓളം ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണുള്ളത്. പ്രതിസന്ധിയായതോടെ ഗ്യാസ് ഏജന്‍സികളില്‍ സിലിണ്ടര്‍ ഇല്ലാത്ത സ്ഥിതിയായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close