മനം നിറച്ച് ചമയം

gajamela

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ദി സ്മാരക യജ്ഞത്തിനു സമാപനം കുറിച്ച് തിങ്കളാഴ്ച നാലിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഗജമേള നടക്കും. കുടമാറ്റവും ഉണ്ട്.
മേളയ്ക്ക് മുന്നോടിയായി മനോഹരമായ ചമയങ്ങളുടെ പ്രദര്‍ശനം നടന്നു. സിനിമാതാരം ശ്രീലത നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം കാണാന്‍ ആയിരങ്ങളെത്തി. ക്ഷേത്രാങ്കണത്തില്‍ തയ്യാറാക്കിയ പന്തലില്‍ ആലവട്ടം, വെഞ്ചാമരം, ആനയുടെ കഴുത്തുമണി, കച്ചക്കയര്‍, പള്ളമണി, മുത്തുക്കുടകള്‍, നെറ്റിപ്പട്ടം, പൂരക്കുടകളുടെ കാല്‍, പാദസരം എന്നിവയുണ്ടായിരുന്നു.
തിങ്കളാഴ്ചത്തെ ഗജമേളയില്‍ തൃക്കടാവൂര്‍ ശിവരാജു ദേവന്റെ തിടമ്പേറ്റും. പുതുപ്പള്ളി കേശവന്‍, കൊടുമണ്‍ ദീപം, തടത്തവിള രാജശേഖരന്‍, പാമ്പാടി സുന്ദരന്‍, പുതുപ്പള്ളി സാധു തുടങ്ങിയവരാണ് മറ്റ് ആനകള്‍.
കുടമാറ്റ വേളയില്‍ ആനപ്പുറത്ത് ചട്ടത്തില്‍ ഉറപ്പിച്ച ചതുര്‍ബാഹു വിഷ്ണു പ്രതിമകള്‍ ഉയര്‍ത്തുന്നത് വേറിട്ട കാഴ്ചയാകും. തൃശ്ശൂര്‍പൂരത്തിന് ഉപയോഗിച്ച ഇത്തരം 15ഓളം പ്രതിമകള്‍ തിരുവന്‍വണ്ടൂരില്‍ എത്തിച്ചിട്ടുണ്ട.്
ഗജമേള, സിനിമാനടന്‍ സുരാജ് വെഞ്ഞാറമ്മൂട് ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ക്രിക്കറ്റ് പ്ലെയറും സിനിമ താരവുമായ ഡോ. രാജീവ് പിള്ള, സിനിമ സീരിയന്‍ താരം അരുണ്‍ ഘോഷ് എന്നിവര്‍ വിശിഷ്ടാഥികളായിരിക്കും. തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരന്‍ തിരുവല്ല രാധാകൃഷ്ണന്റെ പഞ്ചാരിമേളമുണ്ട്. വൈകിട്ട് ഏഴിന് വിഷ്ണു പുഷ്‌കരണിയിലേക്ക് അവഭൃഥസ്‌നാനഘോഷയാത്രയും രാത്രി എട്ടിന് മേജര്‍ സെറ്റ് കഥകളിയും (സന്താന ഗോപാലം) നടക്കും

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close