മനാസില്‍ മരണ മണി

rooney

ആമസോണിന്റെ നിശബ്ദതയെ ബേധിച്ച് കൊണ്ട് മനാസില്‍ കിക്കോഫ് വിസില്‍ മുഴങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ടിനും ഇറ്റലിക്കും മതിയാവില്ല. മരണ ഗ്രൂപ്പില്‍ നിന്നും മുന്നോട്ടുള്ള പ്രയാണത്തിന് മികച്ച തുടക്കത്തിലൂടെ മേധാവിത്വം നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. മനാസിലെ പ്രതികൂല കാലാവസ്ഥ ഇംഗ്ലണ്ടിനെയും ഇറ്റലിയെയും ഒരുപോലെ അലട്ടുമ്പോള്‍ ആദ്യ മത്സരങ്ങളിലെ മോശം പ്രകടനമാണ് ഇറ്റലിയുടെ പ്രധാന തലവേദന. കഴിഞ്ഞ 5 പ്രധാന ടൂര്‍ണമെന്റുകളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഇറ്റലിക്ക് ആദ്യ മത്സരം ജയിക്കാനായത്. മറുവശത്ത് ഇംഗ്ലണ്ടാവട്ടെ ബ്രസീലിലെ സാഹചര്യങ്ങുമായി പൊരുത്തപ്പെടാന്‍ പോര്‍ച്ചുഗലില്‍ പരിശീലനം നടത്തിയാണ് വരുന്നത്. മുന്‍ നിരയില്‍ വെയ് ന്‍ റൂണി, ഡാനിയല്‍ സ്റ്ററിഡ്ജ് വെല്‍ബക്ക് തുടങ്ങിയ മികച്ച താരങ്ങളുടെ സാന്നിധ്യം ഇംഗ്ലണ്ടിനുണ്ട്. ക്യാപ്റ്റന്‍ ജെറാള്‍ഡ് നയിക്കുന്ന മധ്യനിരയും ശക്തമാണ്. എന്നാല്‍ പ്രതിരോധത്തില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ജോണ്‍സണും കാഹിലുമടങ്ങുന്ന പ്രതിരോധ നിര ദുര്‍ബലരായ എതിരാകളോടുപോലും ഗോള്‍ വഴങ്ങുന്നു.

അതേ സമയം താരതമ്യേന സന്തുലിതമാണ് ഇറ്റാലിയന്‍ ടീം പ്രതിരോധത്തിലും മധ്യ നിരയിലും അവര്‍ക്ക് പ്രശ്നങ്ങളില്ല. പ്ലേ മേയ്ക്കര്‍ ആന്ദ്രെ പിര്‍ലോയെ മുന്‍ നിര്‍ത്തിയാകും ഇറ്റലിയുടെ നീക്കങ്ങള്‍ പിര്‍ലോയ്ക്കൊപ്പം ഡി രോസിയും വെറേറ്റിയും അവസരത്തിനൊത്തുയര്‍ന്നാല്‍ കളിയുടെ നിയന്ത്രണം ഇറ്റലി ഏറ്റെടുക്കും. ഒപ്പം മുന്നേറ്റത്തില്‍ ആമസോണിന്റെ വന്യതയെ വെല്ലുന്ന കരുത്തുമായി ബെലോടെല്ലിയുടെ സാന്നിധ്യവുണ്ട്. നാല് തവണ ചാമ്പ്യന്‍മാരായ ഇറ്റലിയും ഒരു തവണ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ജീവന്‍മരണ പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്

 

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close