മന്ത്രിതല സമിതികള്‍ റദ്ദാക്കി

modi rajnathsingh

യു പി എ സര്‍ക്കാരിന്റെ കാലത്ത് രൂപവത്കരിച്ച 30 മന്ത്രിതല സമിതികള്‍ റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം. അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിനും തീരുമാനങ്ങള്‍ വളരെവേഗം കൈക്കൊള്ളുന്നതിനും വേണ്ടിയാണിത്. മന്ത്രിതല സമിതികള്‍ പരിഗണിച്ചിരുന്ന വിഷയങ്ങളില്‍ മന്ത്രിമാരും വിവിധ മന്ത്രാലയങ്ങളും ഇനി തീരുമാനം എടുക്കും.

പത്തുവര്‍ഷമായി രാജ്യത്ത് നിലനിന്നിരുന്ന ഭരണരീതിയാണ് തീരുമാനത്തിലൂടെ പ്രധാനമന്ത്രി ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങുന്നത്. സുപ്രധാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാതെവരുന്ന സാഹചര്യങ്ങളിലാണ് മന്ത്രിതല സമിതികളെ നിയോഗിച്ചിരുന്നത്. ഇന്ധനവില വര്‍ധന മുതല്‍ തെലങ്കാന വിഷയം വരെയുള്ളവയില്‍ മന്ത്രിതല സമിതികള്‍ ആയിരുന്നു സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നത്. കേന്ദ്രമന്ത്രിസഭയോ പ്രധാനമന്ത്രിയോ ആണ് മന്ത്രിതല സമിതികളെ നിയോഗിച്ചിരുന്നത്. 21 മന്ത്രിതല സമിതികളും ഒന്‍പത് ഉന്നതാധികാര സമിതികളുമാണ് നിലവില്‍ ഉണ്ടായിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close