മന്ത്രിസഭാ പുനഃസംഘടന: ഗണേഷിനെതിരെ ഐ ഗ്രൂപ്പ്

udf meeting

മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ക്കു ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെങ്കിലും പുനഃസംഘടന എളുപ്പമാകില്ല. കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിലേയ്ക്കു തിരികെ കൊണ്ടുവരുന്നതിനെതിരെ ഐ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചതോടെയാണിത്.

കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍തിരിച്ചെടുക്കാമെന്നു വാക്കു പാലിക്കണമെന്നു മുഖ്യമന്ത്രിക്കുണ്ട്. പക്ഷേ, ഗണേഷ് മന്ത്രിയായെത്തുമ്പോള്‍ ഒരു ഐ ഗ്രൂപ്പ് മന്ത്രിക്കു കസേര പോകും. ഇതിനു നിന്നു കൊടുക്കാന്‍ ഒ ഗ്രൂപ്പ് ഇല്ല. ഗ്രൂപ്പിന്റെ ഒരു മന്ത്രിയെയും മാറ്റാന്‍ അനുവദിക്കേണ്ടെന്നാണ് ഐ ഗ്രൂപ്പ് തീരുമാനം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിനു പിന്നാലെ വകുപ്പുകളുടെ കാര്യത്തിലും ഗ്രൂപ്പാണു പ്രബലര്‍.

മന്ത്രിസഭാ പുനസംഘടനയ്ക്കൊപ്പം വകുപ്പു മാറ്റം കൂടിയുണ്ടാകുമെന്നതും ഐ ക്കാരെ അസ്വസ്ഥരാക്കുന്നു. സരിതയുടെ കത്ത് ചൂണ്ടിയുള്ള പിള്ളയുടെ ഭീഷണിക്കു വഴങ്ങേണ്ടെന്ന മുന്‍നിലപാട് ഗ്രൂപ്പ് നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ഇത് കോണ്‍ഗ്രസിലെ പൊതു വികാരമാണെന്നാണു ഗ്രൂപ്പ് വാദം. സംസ്ഥാനത്തു ചര്‍ച്ച നടത്തി ധാരണയിലെത്താനാണു മുഖ്യമന്ത്രിക്കു ഹൈക്കമാന്‍ഡിന്റെ അനുമതി. ഈ സാഹചര്യത്തില്‍ ചര്‍ച്ചകളില്‍ ഗ്രൂപ്പ് ഉടക്കിട്ടാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. അതേ സമയം ഗണേഷിന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ മാത്രം മന്ത്രിസഭയിലെ മാറ്റം ഒതുക്കേണ്ടെന്നെ ആലോചനയമുണ്ട്.

മന്ത്രിസഭാ രൂപീകരണ വേളയില്‍ അതൃപ്തരായവരെക്കൂടി മന്ത്രിമാരാക്കുന്നതിനെക്കുറിച്ചാണ് ആലോചന. വരുന്ന രണ്ടു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കൂടി ലക്ഷ്യമിട്ടാണു വകുപ്പ് മാറ്റത്തിനു മുഖ്യമന്ത്രിയുടെ ശ്രമം. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങള്‍നേരിടലാണു ലക്ഷ്യം. ഘടകക്ഷികളുടെ വകുപ്പളടക്കം മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന. നിയമസഭാ സമ്മേളനത്തിനു മുന്‍പു മന്ത്രിസഭാ പുനഃസംഘടന നടത്താവുന്ന വേഗത്തിലല്ല ഇപ്പോഴത്തെ കാര്യങ്ങള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close