മന്ത്രിസഭാ പുന:സംഘടന: ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല: സുധീരന്‍

മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.

രണ്ടാഴ്ചത്തെ അമേരിക്ക സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

ബ്ലാക്ക് മെയില്‍ കേസിലെ പ്രതി എം എല്‍ എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞ സംഭവം അടക്കമുള്ളവയെക്കുറിച്ച് വിശദമായ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരോട് സംസാരിച്ച ശേഷമെ മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂവെന്ന് സുധീരന്‍ വ്യക്തമാക്കി. അക്കാര്യത്തില്‍ ഇതുവരെ ആലോചനയൊന്നും നടന്നിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ല.

കെ പി സി സി യോഗം നാളെ ചേരുന്നുണ്ട്. താഴെത്തട്ടുമുതല്‍ പാര്‍ട്ടി പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം ചേരുന്നത്. ബുത്ത് തലം മുതലുള്ള പുന:സംഘടന ചര്‍ച്ച ചെയ്യുന്ന സുപ്രധാന യോഗമാണ് ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടനാ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യൂഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close