മന്ത്രിസഭ പുന:സംഘടിപ്പിക്കും

oomen chandy ravi

സംസ്ഥാനമന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്ന് ഉറപ്പായി. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതുസംബന്ധിച്ച തീരുമാനം.

എന്നാല്‍, കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിപദവിയുടെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) സ്വീകരിച്ച സമീപനം പുനഃസംഘടന അല്‍പ്പം നീളുന്നതിന് കാരണമായേക്കും. സമ്മര്‍ദത്തിനോ ഭീഷണിക്കോ വഴങ്ങി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനം എടുക്കില്ല. ഇക്കാര്യത്തില്‍ യുക്തമായ നടപടികളുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതിയുണ്ടെന്നാണ് സൂചന.
ഡല്‍ഹിയില്‍ മുഖ്യമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാര്‍രവി എന്നിവരെയും കണ്ടു.

മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമോ ഇല്ലയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. ഹൈക്കമാന്‍ഡുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് പുനഃസംഘടനയുണ്ടെങ്കില്‍ അക്കാര്യത്തില്‍ ആദ്യം ചര്‍ച്ച നടക്കേണ്ടത് കേരളത്തിലാണെന്നും അതിനുശേഷമാണ് അനുമതി തേടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനഃസംഘടനക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിമാരുള്ള പശ്ചാത്തലത്തില്‍ തങ്ങള്‍ക്കും മന്ത്രി പദവി തിരിച്ചുനല്‍കണമെന്ന കേരളാ കോണ്‍ഗ്രസ് ( ബി)ന്റെ ആവശ്യം മുഖ്യമന്ത്രിക്ക് തള്ളിക്കളയാനാവില്ല. വകുപ്പുകളുടെ കാര്യത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു എന്ന് കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിനുള്ളില്‍ തന്നെ പരാതിയുണ്ട്. നേരത്തേ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് എ വിഭാഗത്തിലെ പ്രമുഖനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെ മന്ത്രിസഭയില്‍ ആഭ്യന്തരം, റവന്യൂ എന്നിവയുള്‍പ്പടെ പ്രധാന വകുപ്പുകള്‍ ഐ വിഭാഗത്തിന്റെ പക്കലാണ്.

അതേസമയം, പുനഃസംഘടന അല്‍പ്പം വൈകിച്ചേക്കാവുന്ന ചില ഘടകങ്ങളും നിലവിലുണ്ട്. കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പരാമര്‍ശങ്ങളാണ് ഒന്ന് . ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എടുക്കരുത് എന്ന നിലപാടില്‍ ഐ പക്ഷം ഉറച്ചുനില്‍ക്കുകയാണ്. ഇപ്പോള്‍ ഐ പക്ഷത്തിന്റെ പക്കലുള്ള ആഭ്യന്തരമൊഴികെയുള്ള വകുപ്പുകളില്‍ ചിലത് നഷ്ടപ്പെടും എന്ന ഭീതിയും പുനഃസംഘടന എതിര്‍ക്കാന്‍ ഐ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നു.

കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും മറ്റ് പ്രമുഖ നേതാക്കളുമായും മുഖ്യമന്ത്രി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താമസിയാതെ ചര്‍ച്ചകള്‍ നടത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close