മന്‍മോഹന്‍ സിങ് ഇന്നു രാജിവയ്ക്കും

manmohan singh

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ന് രാഷ്ട്രപതിക്കു രാജിക്കത്ത് സമര്‍പ്പിക്കും. ഇതിനു മുന്നോടിയായി രാവിലെ 10നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ മോദി ദില്ലിയിലെത്തും.
മോദി ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മോദി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി മാരുടെ കാര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായേക്കും.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിലുണ്ടായ പരാജയം പാര്‍ട്ടിയെ ദോഷമായി ബാധിക്കാതിരിക്കാനുള്ള നടപടികളാകും ചര്‍ച്ചയാവുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close