മമതക്കെതിരെ ആഞ്ഞടിച്ച് മോദി

മമതാ ബാനര്‍ജിക്കെതിരെ നരേന്ദ്രമോദി. 34 വര്‍ഷത്തെ സിപിഎം ഭരണം മടുത്തിട്ടാണു പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ , സംസ്ഥാനത്ത് മമത സര്‍ക്കാരിന് യാതൊരു പരിവര്‍ത്തനവും ഉണ്ടാക്കാനായില്ലെന്ന് മോദി പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മാത്രമാണു തൃണമൂല്‍ സര്‍ക്കാരിനു താത്പര്യമെന്നും നരേന്ദ്ര മോദി ആരോപിച്ചു. മമതാ ബാനര്‍ജിക്കു തന്നെ വിമര്‍ശിച്ചില്ലെങ്കില്‍ ഭക്ഷണം ദഹിക്കില്ലെന്നും മോദി സില്‍ഗിരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ബംഗാളില്‍ ദീദി, ദില്ലിയില്‍ ബിജെപിയെന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച കൂടുകയായിരുന്നു. ഒട്ടുമിക്ക റാലികളിലും മോദിയെ വിമര്‍ശിക്കാന്‍ മമത സമയം കണ്ടെത്തി. തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യസാധ്യതകള്‍ക്കു മങ്ങലേല്‍പിച്ചുകൊണ്ടാണ് ഇരുവരുടെയും പ്രസ്താവന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close