മയില്‍പ്പീലിത്തൂക്കങ്ങളുടെ ശോഭയില്‍ തിളങ്ങി ഇളങ്കാവ് ദേവീക്ഷേത്രം

ഇളങ്കാവ് ദേവീക്ഷേത്രസങ്കേതം മയില്‍പ്പീലിത്തൂക്കങ്ങളുടെ വര്‍ണാഭയില്‍ തിളങ്ങിനിന്ന ദിനരാത്രങ്ങളായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രധാന വഴിപാടുകളിലൊന്നാണ് മയില്‍പ്പീലിത്തൂക്കം. മയില്‍പ്പീലികൊണ്ടുള്ള ഉടുത്തുകെട്ടോടുകൂടിയ പ്രത്യേക വേഷവിധാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ തൂക്കക്കാരെ അലങ്കരിച്ച തൂക്കച്ചാടില്‍ ക്ഷേത്രത്തിലെത്തിക്കുന്നു.
കൊടിയേറ്റ് ദിനത്തില്‍ അര്‍ജുനനൃത്തത്തെക്കുറിച്ച് ക്ഷേത്രത്തിലെ അരങ്ങില്‍ സോദാരണ പ്രഭാഷണവും കവിത്തവും നടന്നു. അപൂര്‍വങ്ങളായ നാടോടി താളങ്ങളാല്‍ സമ്പന്നമായ പുരാണഗാനങ്ങളാണ് കവിത്തങ്ങള്‍. സ്തുതിപ്പ് കവിത്തങ്ങള്‍ക്കുശേഷം ഏകം, രൂപം, കാരിക, പഞ്ചാരി, മര്‍മ്മം, കുംഭം എന്നീ ഏക ചൂഴാദി താളങ്ങള്‍, കുണ്ടനാച്ചി, ലക്ഷ്മി തുടങ്ങിയ മറ്റു താളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സോദാരണ പ്രഭാഷണത്തിനുശേഷം ‘ബാണയുദ്ധം’ കവിത്തവും അവതരിപ്പിച്ചു. പരിപാടികള്‍ക്ക് കിളിരൂര്‍ പി.കെ.രാമകൃഷ്ണക്കുറുപ്പാശാന്‍ വേഷവും സജനീവ് എന്‍. പാട്ടും നീലംപേരൂര്‍ രാമകൃഷ്ണന്‍ ചെണ്ടയും കൈകാര്യം ചെയ്തു. കുറിച്ചി നടേശന്‍, മുകുന്ദന്‍ കുന്നങ്കരി എന്നിവര്‍ നയിക്കുന്ന സംഘങ്ങളാണ് വഴിപാട് തൂക്കങ്ങള്‍ അവതരിപ്പിക്കുന്നത്. തൂക്കത്തിന്റെ പ്രധാന ചടങ്ങായ ചൂണ്ടകുത്തല്‍ നടത്തുന്നത് മുല്ലശ്ശേരി രാമകൃഷ്ണന്‍ നായരാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close