മരണ ഗ്രൂപ്പില്‍ മരണക്കളി

rooney

ഈ ലോകകപ്പില്‍ അത്ഭുതം കാണിക്കുമെന്ന് പ്രവചിച്ചിരിന്ന ടീമായിരുന്നു ഉറുഗ്വെ. എന്നാല്‍ കോസ്റ്റാറിക്കക്കെതിര തകര്‍ന്നടിഞ്ഞതോടെ മരണ ഗ്രൂപ്പില്‍ നിന്നും ഉറുഗ്വെയുടെ മുന്നോട്ടുള്ള വഴികള്‍ ദുര്‍ഘടമായി. ഇതേ പ്രതിസന്ധിയിലാണ് വെയ്ന്‍ റൂണിയുടെ ഇംഗ്ലണ്ടും. ഇറ്റലിക്കെതിരെ ലീഡ് നേടിയിട്ടും തോല്‍വി വഴങ്ങിയ ഇംഗ്ലീഷുകാര്‍ രണ്ടും കല്‍പ്പിച്ചാണ്. ജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കുകയാണ് അവരുടെ ലക്ഷ്യം. സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ ഫോമില്ലായ്മ തന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രധാന പ്രശ്നം. ഇതുവരെ ഒരു ലോകകപ്പ് ഗോള്‍ സ്വന്തം പേരില്‍ കുറിക്കാന്‍ റൂണിക്കായിട്ടില്ല. ഇറ്റലിക്കെതിരെ കളിച്ച ലെഫ്റ്റ് വിംഗില്‍ നിന്നും മാറ്റി റൂണിയെ മധ്യ നിരയില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട് മറു വശത്ത് സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയി സുവാരസ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഉറുഗ്വെ. ആദ്യ മത്സരം നഷ്ടമായ സുവാരസ് തിരിച്ചെത്തുന്നതോടെ സുവാരസ്-കവാനി- ഫോര്‍ലാന്‍ ത്രയത്തെ മുന്‍ നിര്‍ത്തിയാകും ഉറുഗ്വെയുടെ നീക്കങ്ങള്‍.

ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഉറുഗ്വെയ്ക്കാണ് കൂടുതല്‍ മേധാവിത്വം. ഒരു മത്സരം ജയിച്ചപ്പോള്‍ ഒന്ന് സമനിലയായിലായി. എന്നാല്‍ ജയിക്കാന്‍ മാത്രം ഇരു ടീമുകളും കളത്തിലിറങ്ങുമ്പോള്‍ കണക്കുകള്‍ അപ്രസക്തമാകും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close