മറ്റു ബാങ്കുകളുടെ എടിഎം സൗജന്യമായി ഉപയോഗിക്കുന്നത് മൂന്നായി കുറച്ചു

മറ്റു ബാങ്കുകളുടെ എടിഎം സൗജന്യമായി ഉപയോഗിക്കുന്നത് മാസത്തില്‍ മൂന്നായി റിസര്‍വ് ബാങ്ക് കുറച്ചു. ഇതോടെ അധികം വരുന്ന ഓരോ ഉപയോഗത്തിനും 20 രൂപ ചാര്‍ജ് ഈടാക്കും. നിലവില്‍ ഇതര ബാങ്കുകളുടെ എടിഎം കൗണ്ടറില്‍ നിന്നും ഒരു മാസം അഞ്ച് തവണ സൗജന്യമായി പണം പിന്‍വലിക്കാമായിരുന്നു. അഞ്ച് തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുമ്പോഴാണ് ഇതര ബാങ്കുകള്‍ ഇപ്പോള്‍ ഉപഭോക്താവില്‍ നിന്നും പണം ഈടാക്കുന്നത്. ഇനി മുതല്‍ ഇത് മൂന്ന് തവണയായി ചുരുങ്ങും. അക്കൗണ്ട് ഉള്ള ബാങ്കിന്റെ എടിഎം കൗണ്ടര്‍ ലഭ്യമാകാത്തവര്‍ക്ക് ആര്‍ബിഐയുടെ പുതിയ നടപടി തിരിച്ചടിയാകും. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സൗകര്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ബാങ്കുകളുടെ വാദം. ഭൂരിപക്ഷം അക്കൗണ്ട് ഉടമകളും സേവനം ഉപയോഗിക്കുന്നതിനാല്‍ കാര്‍ഡ് നല്‍കിയ ബാങ്കുകള്‍ക്ക് ഭീമമായ നഷ്ടമുണ്ടാകുന്നതായും ബാങ്ക് മേധാവികള്‍ വാദിക്കുന്നു. നിലവില്‍ അഞ്ച് തവണയില്‍ കൂടുതല്‍ ഇതര എടിഎമ്മുകള്‍ ഉപയോഗിച്ചാല്‍ 15 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close