മലേഷ്യന്‍ വിമാനത്തിനായി കടലിനടിയില്‍ വീണ്ടും തിരച്ചില്‍ തുടങ്ങുന്നു

mh 370

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടി കടലിനടിയില്‍ തിരച്ചില്‍ പുനരാരംഭിക്കുന്നു. ഇതിനായി ഓസ്‌ട്രേലിയന്‍ കപ്പല്‍ നടത്തുന്ന തിരച്ചില്‍ ദൗത്യം ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കും. കൂടുതല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കടലിനടിയില്‍ 15,000 അടി ആഴത്തിലായിരിക്കും പുതിയ തിരച്ചില്‍.

നേരത്തേ അമേരിക്കന്‍ നാവികസേനയുടെ ബ്ലുഫിന്‍-21 എന്ന ആളില്ലാ അന്തര്‍വാഹിനിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നെന്നു കരുതുന്ന ചില ശബ്ദങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്ന തിരച്ചില്‍. എന്നാല്‍, ഇതുവരെ വിമാനം വീണതിന്റെ ഒരു സൂചനകളും ലഭിച്ചിരുന്നില്ല. അതേസമയം, ബ്ലുഫിന് വിമാനത്തിന്റേതെന്ന് കരുതുന്ന എന്തെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് അമേരിക്കന്‍ നാവികസേനയുടെ ക്യാപ്റ്റന്‍ മാര്‍ക്ക് മാത്യൂസ് പറഞ്ഞു.

മാര്‍ച്ച് എട്ടിനാണ് കൊലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പറന്ന മലേഷ്യന്‍ വിമാനം കാണാതായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close