മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍മേഖല മാറ്റി

mh370

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നതായി സ്ഥിരീകരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തിരച്ചില്‍ പുതിയ മേഖലയിലേക്ക് വ്യാപിപ്പിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ന്യൂസീലന്‍ഡ് വ്യോമസേനാ വിമാനം കണ്ടെത്തി. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍നിന്ന് 1850 കിലോമീറ്റര്‍ പടിഞ്ഞാറാണ് പുതിയ തിരച്ചില്‍ മേഖല. മലേഷ്യന്‍ അധികൃതര്‍ നല്‍കിയ റഡാര്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെര്‍ത്തില്‍നിന്ന് 2500 കിലോമീറ്റര്‍ അകലെ നടത്തിയിരുന്ന തിരച്ചില്‍ വെള്ളിയാഴ്ച രാവിലെ ഇവിടേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു. തെക്കന്‍ ചൈനാക്കടലിന്നും മലാക്ക കടലിടുക്കിനും ഇടയിലുള്ള മേഖലയാണിത്.തിരച്ചില്‍ തുടങ്ങി അധികം വൈകാതെയാണ് വിമാനത്തിന്റേതെന്ന് കരുതുന്ന 11 അവശിഷ്ടങ്ങള്‍ ന്യൂസിലന്‍ഡിന്റെ സൈനികവിമാനമായ ഓറിയോണ്‍ കണ്ടെത്തിയത്. ദൗത്യത്തില്‍ പങ്കെടുക്കുന്ന കപ്പല്‍ മേഖലയില്‍ എത്തിയാല്‍ മാത്രമേ ഇവ മലേഷ്യന്‍ വിമാനത്തിന്റേതാണൊയെന്ന് സ്ഥിരീകരിക്കാനാകൂ.
നേരത്തേ തിരച്ചില്‍ നടത്തിയിരുന്നിടത്തുനിന്ന് 1100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് 3,19,000 ചതുരശ്രകിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലാണ് തിരച്ചില്‍. വിമാനത്തിന്റെ റഡാര്‍ ബന്ധം ഈ പ്രദേശത്തുവെച്ചാണ് നഷ്ടപ്പെടുന്നത്. മുന്‍പ് കരുതിയതിലും വേഗത്തിലാണ് അപകടാവസ്ഥയിലായ വിമാനം സഞ്ചരിച്ചതെന്നും അതിനാല്‍ കൂടുതല്‍ ഇന്ധനം ഉപയോഗിച്ചിരിക്കാമെന്നുമാണ് പുതിയ റഡാര്‍ വിവരങ്ങള്‍ നല്‍കുന്ന സൂചന.ലഭ്യമായ ഇന്ധനം ഉപയോഗിച്ച് മുമ്പ് തിരച്ചില്‍ നടത്തിയിരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഉള്‍മേഖല വരെ വിമാനം എത്താനുള്ള സാധ്യതയില്ലെന്നും അധികൃതര്‍ കണക്കൂകൂട്ടുന്നു. പുതിയ വിവരങ്ങള്‍ വിശ്വസനീയമായതിനാലാണ് അന്വേഷണം തെക്കന്‍ ചൈനാക്കടല്‍ മേഖലയിലേക്ക് മാറ്റുന്നതെന്നും ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഓസ്േട്രലിയന്‍ മുദ്ര സുരക്ഷാസേന അധികൃതര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ 11 വിമാനങ്ങളും ആറ് കപ്പലുകളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close