മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 80പേര്‍

സംസ്ഥാനത്ത് മഴക്കെടുതികള്‍ നിയന്ത്രണവിധേയമായെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഇതുവരെ 80 പേര്‍ മരിച്ചതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. 186 വീടുകള്‍ പൂര്‍ണ്ണമായും 4948 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം റവന്യുമന്ത്രി വ്യക്തമാക്കി. മഴയുടെ അളവ് കുറഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് അടക്കമുള്ള മേഖലകള്‍ വെള്ളത്തിനടിയിലാണ്. ഇവിടെ മാത്രം 233 ക്യാമ്പുകളില്‍ 20000ത്തിലേറെ പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോട്ടയത്ത് 63ഉം പത്തനംതിട്ട 22ഉം ക്യാമ്പുകളിലായി 8200ഓളം പേരുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 179 കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന തുക സമയ ബന്ധിതമായി വിനിയോഗിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രണ്ടാഴ്ചയ്ക്കകം വീണ്ടും യോഗം ചേരുമെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close