മഴയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡ്ഡിങ്: മന്ത്രി ആര്യാടന്‍ മുഹമ്മദ്‌

മഴയില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡ്ഡിങ് തുടരേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

നിലവില്‍ 30 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ ശേഷിക്കുന്നത്. മഴ കിട്ടുമെന്ന പ്രതീക്ഷയിലാണ് ലോഡ് ഷെഡ്ഡിങ് പിന്‍വലിച്ചത്. മഴയില്ലാത്തതുകൊണ്ട് വൈദ്യുതിയുടെ ഉപയോഗം കൂടുകയും ചെയ്തു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് 1,000 കോടിയോളം രൂപ വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുണ്ടെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജല അതോറിട്ടിയില്‍ നിന്ന് മാത്രം 500 കോടി കിട്ടാനുണ്ട്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് 200 കോടിയും ലഭിക്കാനുണ്ട്. വൈദ്യുതി ബോര്‍ഡില്‍ കമ്പനിവത്കരണം പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

മദ്യ നയത്തില്‍ കെ.പി.സി.സി. പ്രസിഡന്റും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ആര്യാടന്‍ പറഞ്ഞു. സുധീരന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്. ഒരു പാര്‍ട്ടിയാകുമ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാകും – അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close