മഹാരാഷ്ട്രയില്‍ മാവോവാദി ആക്രമണത്തില്‍ ഏഴ് മരണം

maoist mh

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ ഏഴ് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ പവിമുരുണ്ട ഗ്രാമത്തില്‍ കാലത്ത് ഒമ്പതരയോടെ മാവോവാദികള്‍ പട്രോളിങ് നടത്തുന്ന ഗഡ്ചിരോളി കമാന്‍ഡോ യൂണിറ്റ് സി 60 യിലെ അംഗങ്ങള്‍ സഞ്ചരിച്ച വാന്‍ കുഴിബോംബ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ മാവോവാദി സാന്നിധ്യം ശക്തമായ പ്രദേശങ്ങളില്‍ ഒന്നാണ് ഗഡ്ചിരോളി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ഏതാണ്ട് 417 വാഹനങ്ങള്‍ മാവോവാദികള്‍ തകര്‍ത്തിട്ടുണ്ട്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ സര്‍ക്കാരിന് ഉണ്ടായിട്ടുള്ളത്. 1980 മുതലാണ് പിന്നാക്ക പ്രദേശമായ ഇവിടെ മാവോവാദികള്‍ ചുവടുറപ്പിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close