മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനെ മിസോറാമിലേക്ക് മാറ്റി

ഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലംമാറ്റി. രാത്രി രാഷ്ട്രപതിഭവന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്‌ലിക്കാണ് അധിക ചുമതല. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇതുംസബന്ധിച്ച ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയത്.

മിസോറാം ഗവര്‍ണറായിരുന്ന കമലാ ബേനിവാളിനെ പുറത്താക്കിയ ഒഴിവിലാണ് ശങ്കരനാരായണന്റെ നിയമനം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ ഗവര്‍ണര്‍ വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2017 വരെയാണ് ശങ്കരനാരായണന്റെ ഗവര്‍ണര്‍ പദവിയുടെ കാലാവധി യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നടപടിയെടുത്തിരുന്നു. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തല്‍ക്കാലം രാജിവയ്ക്കാനില്ലെന്ന് പറഞ്ഞ് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ അന്നുതന്നെ രംഗത്തെത്തിയിരുന്നു. സ്ഥലംമാറ്റ നടപടിക്കെതിരെ കെ.ശങ്കരനാരായണനോ കോണ്‍ഗ്രസ് വൃത്തങ്ങളോ ഇതുവരെ യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close