മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി

ധനമന്ത്രി കെ.എം. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹം സീനിയര്‍ നേതാവാണ്. മാണി മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തുന്നുന്നെ് വാര്‍ത്ത മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. യുഎഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. യുഡിഎഫ് പിളരുമെന്ന് സിപിഎം വെറുതെ മനപ്പായസം ഉണ്ണേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് ടുവില്‍ എവിടെയും കോഴയില്ല. കോഴ വാങ്ങിയത് എവിടെയെന്ന് വ്യക്തമാക്കണം. ആരോപണമുന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കണം. അടുത്തവര്‍ഷം എല്ലാ സ്‌കൂളുകളിലും പ്ലസ്ടു എന്നതാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ മഴക്കെടുതിയില്‍ 80 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കും രണ്ടുലക്ഷം രൂപയും നല്‍കും. ഭാഗികമായി തകര്‍ന്നത് 4954 വീടുകളാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരാഴ്ചത്തെ സൗജന്യറേഷന്‍ നല്‍കും. കുട്ടനാട് വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ തീരുമാനം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close