മാനം കാക്കാന്‍ സ്പെയിന്‍

spain practice

ഗ്രൂപ്പ് ബിയിലെ ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുന്ന പോരാട്ടത്തില്‍ ‌‌ചിലി ഹോളണ്ടിനെ നേരിടും. ഇന്ന് ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ഹോളണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തും. ആശ്വാസ ജയം തേടി സ്പെയ്നും ഇന്ന് മത്സരിക്കാനിറങ്ങും. ഓസ്ട്രേലിയയാണ് സ്പെയിനി‍ന്റെ എതിരാളികള്‍. രണ്ട് മത്സരങ്ങിലും ആധികാരിക പ്രകടനം കാഴ്ചവെച്ച ഹോളണ്ടിന് തന്നെയാണ് ചിലിക്കെതിരെ മേധാവിത്വം. സ്പെയിനിനെ 5-1ന് തകര്‍ത്ത ഹോളണ്ടിന് പക്ഷെ ആ കളി ഓസ്ട്രേലിയക്കെതിരെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ കഴിഞ്ഞ 2 കളികളിലും മഞ്ഞക്കാര്‍ഡ് കണ്ട ക്യാപ്റ്റന്‍ റോബിന്‍ വാന്‍പേഴ്സിയുടെ സേവനവും അവര്‍ക്ക് നഷ്ടമാകും. ലോകചാമ്പ്യന്‍മാരെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് വരുന്ന ചിലിയെ പിടിച്ചു കെട്ടാന്‍ അത്ര എളുപ്പമല്ല. അലക്സിസ് സാഞ്ച് നയിക്കുന്ന മുന്നേറ്റ നിര അതി ശക്തമാണ് പരിക്കേറ്റ അര്‍ട്ട്യൂറോ വിദാന്‍, ചാള്‍സ് അറന്‍ഗ്യുസ് എന്നിവരെ ഒഴിവാക്കിയാകും ചിലി ഇറങ്ങുക.  ചിലി ശക്തരായ എതിരാളികളാണെന്നും അര്‍ഹിക്കുന്ന ബഹുമാനത്തോടെ അവരെ നേരിടുമെന്നും കോച്ച് വാര്‍ഗാന്‍ തന്നെ വ്യക്തമാക്കുന്നു ആശ്വാസ ജയം നേടിയാണ് നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ ഓസ്ട്രേലിയയ്ക്കെതിരെ ബൂട്ടു കെട്ടുന്നത്.

ഹോളണ്ടിനോടും ചിലിയോടും തോറ്റതോടെ സ്പെയിന്‍ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. ഓസ്ട്രേലിയയോട് കൂടി തോറ്റാല്‍ ലോകഫുട്ബോളിലെ ഏറ്റവും വലിയ താരനിരയ്ക്ക് തലയുയര്‍ത്താനാവില്ല. മത്സര ഫലം അപ്രസക്തമായതിനാല്‍ ടീമിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും കോച്ച് ഡെന്‍ബോസ്ക് മുതിര്‍ന്നേക്കും. എന്നാല്‍ ഹോളണ്ടിനെതിരെ അസാമാന്യ പോരാട്ട വീര്യം കാണിച്ച ഓസ്ട്രേലിയയും ഒരു ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. മാനം കാക്കാനുള്ള സമ്മര്‍ദം സ്പെയിനിനുണ്ടെങ്കില്‍ കിട്ടുന്നതെല്ലാം ലാഭം എന്നതാകും കങ്കാരുക്കളുടെ സമവാക്യം.

Show More
Close
Close