മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് ബിരുദം പോലുമില്ലെന്ന് മാക്കന്റെ ട്വീറ്റ്

maken

മോദി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്റെ ട്വീറ്റ്. ‘എന്തൊരു മന്ത്രിസഭയാണ് മോദിയുടേത്. വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിക്ക് ബിരുദം പോലുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ പതിനൊന്നാം പേജ് നോക്കിയാല്‍ ഇത് കാണാം’ എന്നായിരുന്നു മാക്കന്റെ ട്വീറ്റ്.

അജയ് മാക്കന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സ്മൃതി ഇറാനിക്കെതിരായ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി പ്രതികരിച്ചു. സ്മൃതി ഇറാനിക്ക് ഹിന്ദിയും ഇംഗ്ലീഷും സുഗമമായി സംസാരിക്കാനാവുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം പാക്കിസ്ഥാനെയും ചൈനയെയും കുറ്റം പറഞ്ഞ മോദിക്ക് സ്വന്തമായി ഒരു പ്രതിരോധമന്ത്രിയെ കണ്ടെത്താന്‍ പോലുമായില്ലെന്നും മാക്കന്‍ ട്വിറ്ററില്‍ കളിയാക്കുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close