മാന്യമല്ലാത്ത വസ്ത്രം ധരിക്കരുതെന്ന് പോര്‍ബന്തര്‍ പോലീസ്‌

‘മാന്യമല്ലാത്ത’ വസ്ത്രം ധരിച്ച് സ്ത്രീകളും പെണ്‍കുട്ടികളും വീടിന് പുറത്തിറങ്ങരുതെന്ന് ഗുജറാത്ത് പോലീസിന്റെ നിര്‍േദശം. ആഗസ്ത് 12-ന് പോര്‍ബന്തറില്‍ നടന്ന സ്ത്രീശാക്തീകരണ സെമിനാറില്‍ ഈ നിര്‍ദേശവുമായി പോര്‍ബന്തര്‍ പോലീസ് പതിച്ച പോസ്റ്റര്‍ വിമര്‍ശനത്തിനിടയാക്കി.

ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാറാണ് പോസ്റ്ററിന് പിന്നിലെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. പോസ്റ്ററിലെ നിര്‍ദേശം സദാചാരം നടപ്പാക്കലിന്റെ ഭാഗമല്ലെന്ന് പോര്‍ബന്തര്‍ പോലീസ് അവകാശപ്പെട്ടു.

മാന്യമായ വസ്ത്രം ധരിക്കണമെന്നേ പോസ്റ്ററില്‍ പറയുന്നുള്ളൂ. സ്ത്രീകളും പെണ്‍കുട്ടികളും എന്ന പരാമര്‍ശമേ പോസ്റ്ററില്‍ ഇല്ലെന്ന് പോര്‍ബന്തര്‍ ഡിവൈ.എസ്.പി. ഹാദിയ പറഞ്ഞു. അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പൈട മുന്നൂറിലേറെ സ്ത്രീകള്‍ പങ്കെടുത്ത സെമിനാറിലാണ് പോസ്റ്റര്‍ പതിച്ചത്. സ്ത്രീശാക്തീകരണ പ്രചാരണത്തിന്റെ ഭാഗമായാണ് ഗുജറാത്തി ഭാഷയിലുള്ള പോസ്റ്റര്‍ രൂപകല്പന ചെയ്തത്.

പോസ്റ്ററിനെ വിമര്‍ശിച്ച കോണ്‍ഗ്രസ്, സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു. 12 വര്‍ഷത്തിലേറെയായി തുടരുന്ന ബി.ജെ.പി. ഭരണത്തിനുകീഴില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംസ്ഥാനത്ത് 66 ശതമാനം വര്‍ധിച്ചെന്ന് പാര്‍ട്ടി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close