മാരക്കാനയില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് ഉറുഗ്വെ

forlan suaraz

1950 ജൂലൈ 16 ലോകഫുട്ബോളിന്റെ ഹൃദയ ഭൂമിയായ മാരക്കാനയില്‍ ഉറുഗ്വെ ബ്രസീലിനെ നേരിടുന്നു.

ഒരു സമനില പോലും ബ്രസീലിന് കിരീടം സമ്മാനിക്കും ഉറുഗ്വെയ്ക്കാവട്ടെ ജയത്തില്‍ കുറഞ്ഞതെന്തും മരണ തുല്യവും. കരുത്തരായ ബ്രസീല്‍ മാത്രമായിരുന്നില്ല ഉറുഗ്വെയ്ക്ക് വെല്ലുവിളി. ആര്‍ത്തലയ്ക്കുന്ന 2 ലക്ഷം കാണികളെ കൂടി തോല്‍പ്പിച്ച് വേണമായിരുന്നു ഉറുഗ്വെയ്ക്ക് കപ്പ് ഉയര്‍ത്താന്‍… ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ ലീഡെടുത്തതോടെ ഗ്യാലറി പ്രകമ്പനം കൊണ്ടു. ചരിത്രത്തിലെ ആദ്യ കിരീടം സ്വപ്നം കണ്ട മഞ്ഞപ്പടയുടെ ഹൃദയം തകരുന്ന കാഴ്ചാണ് പിന്നെ കണ്ടത്. പേരുകേട്ട താര നിരയെയും രണ്ട് ലക്ഷം കാണികളെയുംസ്തംബ്ധരാക്കി ബ്രസീല്‍ വല രണ്ട് തവണ ചലിച്ചു. നിശബ്ദമായ ഗാലറിയെ സാക്ഷിയാക്കി ഉറുഗ്വെ ലോകത്തിന്റെ നെറുകയില്‍ മാരക്കാനാസോ ബ്രസീലിന് ദുരന്തമായിരിക്കാം. പക്ഷെ ഉറുഗ്വെയ്ക്ക് ഒരിക്കലും മരിക്കാത്ത സ്മരണയാണ്.

കാലമെത്ര കഴിഞ്ഞാലും ചരിത്രത്തിന്റെ ബ്ലാക് ആന്റ് വൈറ്റ് ഫ്രെയിമില്‍ തീര്‍ത്ത ആ ഓര്‍മയ്ക്ക് നിറം മങ്ങില്ല. ഫുട്ബോള്‍ അനിശ്ചിതത്വങ്ങളുടെ കളിയാണെന്ന് ബ്രസീല്‍ മാത്രമല്ല, ലോകം മുഴുവന്‍ അന്നാദ്യമായി തിരിച്ചറിഞ്ഞു.

മാരക്കാനയുടെ ചരിത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഉറുഗ്വെയുടെ പാരമ്പര്യം. ലോകഫുട്ബോളിന്റെ ഹൃദയതാളം തുടങ്ങുന്നത് ഉറുഗ്വെയില്‍ നിന്നാണ്. 1930 ല്‍ ആദ്യ ലോകകപ്പിന് ആതിഥേയത്വം ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയികള്‍. മൂന്ന് തവണ സെമി ഫൈനലിസ്റ്റുകള്‍, 1954ലും 1970ലും 2010ലും. ഇതിനെല്ലാം പുറമെ 15 തവണ കോപ്പ അമേരിക്ക ചാമ്പ്യന്‍മാര്‍, 2 ഒളിമ്പിക്സ് സ്വര്‍ണമെഡലുകള്‍,15 ലോകകപ്പുകളില്‍  12ലും സാന്നധ്യം. കണക്ക് നിരത്തിയാല്‍ ലോകഫുട്ബോളിലെ ഇന്നത്തെ പല പ്രമുഖരും ഉറുഗ്വെയ്ക്ക് മുന്നില്‍ നമിക്കും പക്ഷെ 70കള്‍ക്ക് ശേഷം ഉറുഗ്വെയ്ക്ക് അത്ര നല്ല കാലമല്ല. ലോകകപ്പിലെ പ്രകടനം പലപ്പോഴും അവസാന പതിനാറ് കടന്നില്ല. മുന്‍ ലോക ചാമ്പ്യന്‍മാര്‍ എന്ന വിശേഷണത്തിനപ്പുറം ലോകഫുട്ബോളിലെ കടലാസുപുലികളായി ഉറുഗ്വെ. പക്ഷെ ലാറ്റിനമേരിക്കന്‍ മണ്ണില്‍ ഉറുഗ്വെന്‍ ഫുട്ബോളിന്റെ താഴ്‌വേരുകള്‍ ആഴത്തില്‍ പടര്‍ന്നിറങ്ങിയിരിക്കുന്നു. ഉറുഗ്വെ വീണ്ടും ലോക ഫുട്ബോളില്‍ ഡ്രബിള്‍ ചെയ്ത് മുന്നേറുകയാണിപ്പോള്‍.

ഡീഗോ ഫോര്‍ലാന്‍, ലൂയി സുവാരസ്, എഡിന്‍സണ്‍ കവാനി ത്രയമാണ് ഇപ്പോള്‍ ഉറുഗ്വെയുടെ കരുത്ത്. ആരാധകരെ വിസ്മയിപ്പിച്ച്കഴിഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളായി ഉറുഗ്വെ. ലാറ്റിനമേരിക്കന്‍ പ്രതീക്ഷയായിരുന്ന ബ്രസീലും അര്‍ജന്റീനയും പാതിവഴിയില്‍ വീണിടത്തായിരുന്നു ഉറുഗ്വെയുടെ കുതിപ്പ് സെമിയില്‍ ഹോളണ്ടിനോടും ഇഞ്ചോടിഞ്ച് പൊരുതിയാണ് ലാറ്റിനമേരിക്കക്കാര്‍ 2010-ല്‍ തോല്‍വി സമ്മതിച്ചത്. ആകാശ നീലിമയിലെ അത്ഭുതം അവിടംകൊണ്ട് തീര്‍ന്നില്ല. അര്‍ജന്റീനയെയും‌ ബ്രസീലിനെയും മറികടന്ന്കോപ്പഅമേരിക്കയിലും ഉറുഗ്വെ ജേതാക്കളായി. പക്ഷെ ഇത്തവണ ആദ്യ റൗണ്ടില്‍ അവരെകാത്തിരിക്കുന്നത് അത്ര നിസാരരല്ല.മുന്‍ ലോകചാമ്പ്യര്‍മാരായ ഇംഗ്ലണ്ടും ഇറ്റലിയും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും മുന്നേറണമെങ്കില്‍ മുഴുവന്‍ കരുത്തും പുറത്തെടുക്കേണ്ടിവരും. സുവാരസിന് പരിക്കേറ്റതോടെഫോര്‍ലാന്‍,കവാനി സംഘമാണ് അവരുടെ ശക്തി മധ്യ നിരയില്‍ അര്‍വാരോ ഗോണ്‍സാലസിനെയും ക്രിസ്റ്റ്യന്‍റോഡ്രിഗസിനെയും പോലുള്ള പരിചയസമ്പന്നരും വല കാക്കാന്‍ മുസ്ലേരയും ചേരുമ്പോള്‍ ഉറുഗ്വെ ഇത്തവണയും അത്ഭുതം കാണിക്കാന്‍ കരുത്തുള്ള ടീം തന്നെയാണ്

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close