മാര്‍ ക്രിസോസ്റ്റത്തിന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകളുമായി എം.എ.ബേബി

കോഴഞ്ചേരി: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തക്ക് മുന്‍കൂര്‍ ജന്മദിന ആശംസകളുമായി എം.എ.ബേബിയെത്തി.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മാരാമണ്‍ അരമനയില്‍ കൊല്ലം ലോക്‌സഭാ സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ എം.എ.ബേബി എം.എല്‍.എ. പൂച്ചെണ്ടുമായി തിരുമേനിയെ കാണാനെത്തിയത്. എം.എ.ബേബിയെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച മാര്‍ ക്രിസോസ്റ്റം സ്വതഃസിദ്ധ ശൈലിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിഷയത്തിലേക്ക് കടന്നു.

ലോക്‌സഭയെക്കുറിച്ച് തനിക്ക് വലിയ വിവരമൊന്നുമില്ല.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കേട്ടറിഞ്ഞ നിയമസഭയെക്കുറിേച്ച തനിക്ക് കുറച്ചെങ്കിലും അറിവുള്ളൂ. ജനപ്രതിനിധികളായ ബേബിക്കും മാത്യു ടി.തോമസിനും പരീക്ഷണങ്ങള്‍ കൂടുതലാണ്. കോട്ടയത്തെ മാണിസാര്‍ എല്ലാവിദ്യകളും അറിയുന്നയാളാണ്. കൊല്ലത്ത് ബേബിയും പ്രേമചന്ദ്രനും തനിക്ക് ഒരുപോലെ ഇഷ്ടമുള്ളവരാണെന്നും മാര്‍ ക്രിസോസ്റ്റം പറഞ്ഞു.
ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന് താന്‍ നേരേത്ത എത്തിച്ചേരുമെന്ന് എം.എ.ബേബി പറഞ്ഞത് മാര്‍ ക്രിസോസ്റ്റം ആസ്വദിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.അനന്തഗോപന്‍, രാജന്‍ വര്‍ഗീസ്, ബിജിലി പി.ഈശോ എന്നിവര്‍ ബേബിയോടൊപ്പമുണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close