മാവേലിക്കരയ്ക്ക് നഷ്ടമായത് ആത്മീയഗുരുവിനെ

മാവേലിക്കര: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ വലിയ കാതോലിക്കാ ബാവയുടെ വേര്‍പാടിലൂടെ മാവേലിക്കരയ്ക്ക് നഷ്ടമായത് ആത്മീയഗുരുവിനെ. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലില്‍നിന്ന് തോമാ മാര്‍ ദിവന്യാസിയോസ് 1939ല്‍ കണ്ടെത്തിയ തോമസ് എന്ന ബാലനാണ് കാലാന്തരത്തില്‍ സഭയെ നയിച്ചത്.
തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും മാവേലിക്കര തഴക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ മകനായിട്ടായിരുന്നു ജനനം. 1939ല്‍ പുതിയകാവ് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കിടെ പ്രാര്‍ത്ഥന വായിച്ച ബാലന്റെ ശബ്ദം ഇഷ്ടപ്പെട്ട തോമാ മാര്‍ ദിവന്യാസിയോസാണ് തോമസിനെ പത്തനാപുരം മൗണ്ട് താബോര്‍ ദയറായിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബാവയായതിനുശേഷം 2006ല്‍ പുതിയകാവ് കത്തീഡ്രലില്‍ നല്‍കിയ സ്വീകരണത്തില്‍ താന്‍ ജനിച്ചുവളര്‍ന്ന തഴക്കരയിലെ വീടിനെപ്പറ്റിയും ബാല്യകാലം ചെലവിട്ട പള്ളിമുറ്റത്തെപ്പറ്റിയും അദ്ദേഹം വാചാലനായിരുന്നു. ചേപ്പാട് പള്ളിയെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത് വലിയ ബാവയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close