മില്‍മ പാലിന്റെ വിലകൂട്ടേണ്ടിവരും : മന്ത്രി കെ.സി ജോസഫ്‌

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി കെ.സി ജോസഫ്. ഉല്‍പാദനചെലവില്‍ കാര്യമായ വര്‍ധനവുണ്ടായി. അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.പി.സി.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

വിലവര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മില്‍മയില്‍നിന്ന് നിര്‍ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Show More

Related Articles

Close
Close