മിഴി ചിമ്മാതെ ലോകം

top banner wc final

ലോകം കാത്തിരുന്ന  ലോക കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്.

യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയും ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ വക്താക്കളായ അര്‍ജന്റീനയും തമ്മിലാണ് അന്തിമപോരാട്ടം. കളിക്കളത്തിലും പടക്കളത്തിലും ആക്രമണത്തിന്റെ പ്രതിരൂപമായ ജര്‍മ്മനിയും, പടക്കളത്തിലെ തോല്‍വികള്‍ക്ക് കളിക്കളത്തില്‍ മറുപടി നല്‍കിയിട്ടുള്ള അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം അപ്രവചനീയം.  ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം.

ചരിത്രമുറങ്ങുന്ന മറാക്കാനാ സ്റ്റേഡിയം പുതു ചരിത്രമെഴുതാന്‍ കാത്തിരിക്കുകയാണ്. 31 ദിവസങ്ങള്‍ക്ക് മുന്‍പ് 32 വ്യത്യസ്തകൂട്ടങ്ങളായി നിന്ന ഫുട്ബോള്‍ ലോകം ഇന്ന് ചുരുങ്ങിച്ചുരുങ്ങി കാല്‍പന്തുകളിയുെടഹൃദയഭൂമികയില്‍ രണ്ടുപകുതികളിലായി നിലയുറപ്പിച്ചിരിക്കുന്നു. ഒരു പകുതിയില്‍ അര്‍ജന്റീന. മറുപകുതിയില്‍ ജര്‍മ്മനി. വന്യമായ ആക്രമണങ്ങളില്‍ തുടങ്ങി ഇടക്ക് പ്രതിരോധിക്കപ്പെട്ട് ഒടുവില്‍ സംഹാരത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത മാതൃക തീര്‍ത്ത ജര്‍മ്മനി. ഓരോ ചുവടിലും ഊര്‍ജം സംഭരിച്ച് പ്രതീക്ഷകളുടെ കൊടുമുടികയിലെത്തിനില്‍ക്കുന്ന അർജന്റീന. പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന മികവുമായാണ് ജര്‍മനിയുടെ കുതിപ്പ്.

സെമിയില്‍ ജര്‍മന്‍ പട ഇരച്ചു കയറിയപ്പോള്‍ ബ്രസീലിന്റെ വലയില്‍ പതിഞ്ഞത് 7 ഗോളുകള്‍. എന്നാല്‍ പ്രതീക്ഷ കാക്കുന്നതായിരുന്നില്ല അര്‍ജന്റീനയുടെ പ്രകടനം. പതിയെ തുടങ്ങിയ ടീം ഇനിയും ട്രാക്കിലെത്തിയിട്ടില്ല. എന്നാല്‍ ഓരോ മത്സരം കഴിയും തോറും മെച്ചപ്പെടുന്നത് സബേലയ്ക്ക് ആശ്വാസം നല്‍കുന്നു അര്‍ജന്റീനയ്ക്കായി കണ്ടതും പറഞ്ഞതും കേട്ടതുമെല്ലാം ലയണല്‍ മെസ്സിയെന്ന അവരുടെനായകന്‍ മാത്രം.

മെസ്സിയെ ഒരിക്കല്‍പോലും ബോക്സിനകത്തേക്ക് കടത്താഞ്ഞ ഹോളണ്ടിന്റെ കളി ജര്‍മ്മനി കണ്ടു കഴിഞ്ഞു. പക്ഷെ ബോക്സിന് പുറത്തുനിന്നുള്ള ഒരു സെറ്റ് പീസ് മതി. മെസ്സിക്ക് വലകുലുക്കാനെന്ന സത്യം അവര്‍ക്ക് മറക്കാനാകില്ല.

അതെസമയം മുള്ളര്‍ നയിക്കുന്ന മുന്‍നിര മുതല്‍ പിന്‍നിരയിലെ ഹുമ്മന്‍സ് വരെ കയറിവന്ന് ഗോളടിക്കും ജര്‍മ്മനിക്കുവേണ്ടി. ഫിലിപ് ലാമെന്ന ക്യാപ്റ്റന്‍ പ്രതിരോധക്കോട്ടയില്‍ നിന്ന് ടീമിനെ നയിക്കുമ്പോള്‍, സബലേറ്റയുടെ നേതൃത്വത്തില്‍ അര്‍ജന്റീന പുതിയ പ്രതിരോധ തന്ത്രങ്ങള്‍ പയറ്റിയെ തീരു. 5 ഗോളുമായി മുന്നിലുള്ള മുള്ളറും 4 ഗോളുള്ള മെസ്സിയും തമ്മില്‍ ടോപ് സ്കോറര്‍ പോരാട്ടവും സമാന്തരമായി നടക്കുന്നുണ്ട്.

24 വര്‍ഷത്തിനുശേഷം ഇത് അര്‍ജന്റീനക്ക് ലോകവേദിയില്‍ ആദ്യ ഫൈനല്‍. ഇത്രയും വര്‍ഷം മുന്‍പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റതിന്റെയും കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തിരിച്ചയക്കപ്പെട്ടതിന്റെയും കണക്കുതീര്‍ക്കേണ്ടതുണ്ട് അര്‍ജന്റീനയ്ക്ക്.

അതെസമയം 2002 മുതല്‍ പടിക്കല്‍ കലമുടക്കുന്ന പതിവ് മറക്കണം ജര്‍മ്മനിയ്ക്ക്. മറക്കാനയ്ക്ക് മേല്‍ ആശംസചൊരിഞ്ഞ് ക്രൈസ്റ്റ് റഡീമര്‍. കാല്‍പന്തുകളിയുടെ മെക്കയില്‍ കപ്പുയര്‍ത്താനായാല്‍ മെസ്സിയെന്ന മിശിഹയ്ക്ക് കാല്‍പന്ത് പ്രേമിയുടെ മനസ്സില്‍ ക്രൈസ്റ്റ്  റഡീമറിനൊപ്പമാകും സ്ഥാനം. നേരേമറിച്ച് ലാറ്റിനമേരിക്കയില്‍ കിരീടം നേടുന്ന ആദ്യ യൂറോപ്യന്‍ സംഘമായി ജര്‍മ്മനി ചരിത്രം കുറിക്കാനാകുമോ ദൈവം കണ്ണുതുറക്കുക. ഉത്തരം ഈ രാത്രി പുലരും മുന്‍പറിയാം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close