മുംബൈക്ക് രണ്ടാം ജയം സ്വന്തം തട്ടകത്തില്‍

ipl06-05

സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിയ മുംബൈ തങ്ങളുടെ രണ്ടാം വിജയവും കുറിച്ചു. 19 റണ്‍സിനാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മുംബൈ നീലപ്പട തകര്‍ത്തത്. മുംബൈ ഉയര്‍ത്തിയ 188 വിജലലക്ഷ്യം പിന്‍തുടര്‍ന്ന ബാംഗലൂരുവിന് 8 വിക്കറ്റ് നഷ്ടത്തില്‍ 168 എത്തുവാനെ കഴിഞ്ഞുള്ളു.

സ്കോര്‍ പിന്തുടര്‍ന്ന ആര്‍.സി.ബിക്ക് ഗെയിലും, പാര്‍ത്ഥിവ് പട്ടേലും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ആദ്യ അഞ്ച് ഓവറില്‍ തന്നെ ഈ കൂട്ട്കെട്ട് സ്കോര്‍ 50 കടത്തി എന്നാല്‍ ഹര്‍ഭജന്‍ സിംങ്ങ് പാര്‍ത്ഥിവിനെയും, ഗെയിലിനെയും മടക്കിയതോടെ ആര്‍.സി.ബി തകര്‍ന്നു. ഗെയില്‍ 38ഉം പട്ടേല്‍ 26ഉം റണ്‍ നേടി. വിരാട് കോഹ്ലി ആന്‍ഡേര്‍സിന്റെ പന്തില്‍ 35 റണ്‍സിന് മടങ്ങിയതോടെ റോയല്‍ ചലഞ്ചേര്‍സിന്റെ ഭാവി നിശ്ചയിക്കപ്പെട്ടിരുന്നു.

എന്നാല്‍ അവസാന ഓവറില്‍ റിലെ റോസ്വോ നടത്തിയ ചെറുത്തുനില്‍പ്പ് അവര്‍ക്ക് പ്രതീക്ഷ നല്‍കി എന്നാല്‍ 14 പന്തില്‍ 24 എടുത്ത റോസ്വോ യും മടങ്ങിയതോടെ ആര്‍സിബി പോരാട്ടം അവസാനിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട മുംബൈ ചെറിയ ചെറിയ കൂട്ട്കെട്ടുകളിലൂടെ ഇന്നിംങ്സ് ഉയര്‍ത്തി അവസാനം ആഞ്ഞടിക്കുകയായിരുന്നു. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 35 പന്തില്‍ 59 റണ്‍സാണ് നേടിയത്. പൊള്ളാര്‍ഡ് 31 പന്തില്‍ 43 റണ്‍സ് നേടി. രോഹിത്ത് ശര്‍മ്മയാണ് കളിയിലെ കേമന്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close