മുംബൈയില്‍ മെട്രോ ഓടിത്തുടങ്ങി

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മെട്രോ റെയില്‍ സര്‍വീസ് ആരംഭിച്ചു. മെട്രോ റെയിലിന് കഴിഞ്ഞ മാസം സുരക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. വെര്‍സോവ മുതല്‍ അന്ധേരി വഴി ഖട്കോപര്‍ വരെ 11.4 കിലോ മീറ്റര്‍ ദൂരമാണ് മെട്രോ റെയില്‍ സര്‍വീസ് നടത്തുന്നത്. 12 എലവേറ്റഡ് സ്റ്റേഷനുകളുണ്ട്.
എയര്‍കണ്ടീഷന്‍ ചെയ്ത 375 പേര്‍ക്ക് കയറാവുന്ന നാല് ബോഗികള്‍ ഉള്‍പ്പെടുന്ന ട്രെയിനില്‍ ഒരു സര്‍വീസില്‍ 1500 പേര്‍ക്ക് യാത്ര ചെയ്യാം. പുലര്‍ച്ചെ 5.30നാണ് ആദ്യ സര്‍വീസ് നടന്നത്. ദിവസം 200 മുതല്‍ 250 വരെ സര്‍വീസുകള്‍ നടത്തുമെന്ന് മുംബയ് മെട്രോ വണ്‍ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് അഭയ് മിശ്ര പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടു കൂടി നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിലാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്.
10 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്, ഏറ്റവും കൂടിയ നിരക്ക് 40 രൂപയും. റിലയന്‍സ് ഇന്ഫ്രാട്രക്ചറിന്റെ സഹകരണത്തോടു കൂടി 4300 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.