മുംബൈ ഇന്ത്യന്‍സ് പുറത്തായി

ipl elim

ഐപിഎല്ലില്‍ മുംബൈയുടെ മുന്നേറ്റം ആദ്യ എലിമിനേറ്ററില്‍ അവസാനിച്ചു. ചെന്നൈ സൂപ്പര്‍ കിംങ്സ് 7 വിക്കറ്റിനാണ് മുംബൈയെ അവരുടെ കാണികള്‍ക്ക് മുന്നില്‍ തകര്‍ത്തത്. മുംബൈയ്ക്ക് അവസാന ഓവറുകള്‍ റണ്‍ കണ്ടെത്താന്‍ സാധിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ബാറ്റ്സ്മാന്‍മാരെ ഈ പരാജയത്തില്‍ പഴിക്കാം.

നേരത്തെ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് മുംബൈ അടിച്ച് എടുത്തത്. 44 പന്തില്‍ നിന്നും 67 റണ്‍സ് എടുത്ത സിമണ്‍സാണ് മുംബൈയുടെ ടോപ്പ് സ്കോറര്‍. എന്നാല്‍ തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് വലിയ സ്കോര്‍ നേടാന്‍ സാധിച്ചില്ല. മോഹിത്ത് ശര്‍മ്മ 3 വിക്കറ്റ് നേടി.

ഇതേ സമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് സ്മിത്തും ഡ്യൂപ്ലിസും മികച്ച തുടക്കമാണ് നല്‍കിയത് ആദ്യ വിക്കറ്റില്‍ ഇവര്‍ 60 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റിങ്ങ് താളം മന്ദഗതിയില്‍ ആയെങ്കിലും സുരേഷ് റെയ്നയും അവസാന ഓവറുകളില്‍ ഡേവിഡ് ഹസ്സിയും നടത്തിയ വെടിക്കെട്ട് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. റെയ്ന 33 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ ഹസ്സി 29 പന്തില്‍ 40 റണ്‍സ് നേടി. ചെന്നൈ ഇനി ക്വളിഫെയറില്‍ പഞ്ചാബിനെ നേരിടും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close