മുംബൈ വീണ്ടും വിജയവീഥിയില്‍

ipl12-05

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയവീഥിയില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിന് കീഴടക്കിയാണ് മുംബൈ വിജയപാതയില്‍ തിരിച്ചെത്തിയത്. ലിന്‍ഡന്‍ സിമണ്‍സിന്റെയും അംബാട്ടി റായിഡുവിന്റെയും അര്‍ധ സെഞ്ചുറികളാണ് മുംബൈയ്ക്ക് അനായാസ ജയമൊരുക്കിയത്. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 157/3, മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ 160/3. ഒമ്പത് കളികളില്‍ മുംബൈയുടെ മൂന്നാം ജയമാണിത്.

സ്കോര്‍ ബോര്‍ഡില്‍ രണ്ടു റണ്ണെത്തിയപ്പോഴെ മുംബൈക്ക് ഓപ്പണര്‍ ഗൗതമിനെ(1) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ റായിഡും-സിമണ്‍സ് സഖ്യം കൂട്ടിച്ചേര്‍ത്ത 130 റണ്‍സാണ് മുംബൈയുടെ വിജയത്തിന് അടിത്തറയിട്ടത്. 50 പന്തില്‍ അഞ്ചു ഫോറും നാലു സിക്സറും പറത്തിയ സിമണ്‍സ് 68 റണ്‍സെടുത്തപ്പോള്‍ 46 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്സറും പറത്തിയ റായിഡുവും 68 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(14), കീറോണ്‍ പൊള്ളാര്‍ഡ്(6) എന്നിവര്‍ പുറത്താകാതെ നിന്നു. അംബാട്ടി റായിഡുവാണ് കളിയിലെ കേമന്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റും ചെയ്ത സണ്‍റൈസേഴ്സ് ആരോണ്‍ ഫിഞ്ചിന്റെയും(62 പന്തില്‍ 68), ഡേവിഡ് വാര്‍ണറുടെയും(31 പന്തില്‍ 55 നോട്ടൗട്ട്) അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close