മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തം

രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈയിലെ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സ്റ്റേഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപടര്‍ന്നു പിടിച്ചത്. ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിനോട് ചേര്‍ന്നാണിത് സ്ഥിതി ചെയ്യുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് സംശയിക്കുന്നു.

തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുളളില്‍ ആരും അകപ്പെട്ടിട്ടില്ലെന്നും അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തം മൂലം സ്റ്റേഷന്‍ പരിസരത്ത് കുറച്ചു സമയത്തേയ്ക്ക് കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close