മുഖംമിനുക്കിയ സണ്ണി വിപണിയില്‍

സണ്ണി സെഡാന്റെ മുഖംമിനുക്കിയ പതിപ്പ് നിസാന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. പെട്രോള്‍ വേരിയന്റുകള്‍ക്ക് 7.39ലക്ഷം മുതല്‍ 9.29 ലക്ഷം വരെയും ഡീസല്‍ വേരിയന്റുകള്‍ക്ക് 8.33 ലക്ഷം മുതല്‍ 10.02 ലക്ഷം വരെയുമാണ് വില. ക്രോംഗ്രില്‍, ഹെഡ് ലാമ്പുകള്‍, മുന്‍ ബമ്പര്‍, ഫോഗ് ലാമ്പുകള്‍, റേഡിയോ ആന്റിന, 12 സ്‌പോക്ക് വൈ ഡിസൈന്‍ അലോയ് വീലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ച റിയര്‍വ്യൂ മിററുകള്‍, ക്രോം സ്ട്രിപ്പുള്ള പിന്‍ ബമ്പര്‍ എന്നിവയിലെല്ലാം നിസാന്‍ പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഗ്രേ, ബീജ് നിറങ്ങള്‍ സമന്വയിക്കുന്നതാണ് ഇന്റീരിയര്‍, പിയാനോ ബ്ലാക്കാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിങ് വീലില്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഹാന്‍ഡ്‌സ് ഫ്രീ ഫോണ്‍ സംവിധാനവും കാറിലുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷന്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, റിയര്‍ റീഡിങ് ലൈറ്റ് തുടങ്ങിയവയാണ് പുതുമകള്‍.

എ ബി എസ്, ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ്, ഡ്രൈവര്‍ എയര്‍ബാഗുകള്‍ എന്നിവ എല്ലാ മുഖംമിനുക്കിയ സണ്ണികളിലും ഉണ്ടാവും. സണ്ണിയുടെ എന്‍ജിനില്‍ നിസാന്‍ മാറ്റം വരുത്തിയിട്ടില്ല. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാവും പുതിയ സണ്ണിയിലും ഉണ്ടാവുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close