മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ നിയമ നടപടിക്ക്

oomen chandy

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിക്ക്. ഐജിയുടെ നിയമോപദേശത്തിനു ശേഷമാകും നടപടി. ഹൈക്കോടതി പരാമര്‍ശത്തിനതിരെ അപ്പീലോ റിവിഷന്‍ പെറ്റിഷനോ നല്‍കും.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള ഉത്തരവിനിടെയാണു മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ഇത്തരം തട്ടിപ്പുകാര്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എങ്ങനെയെത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തിനു മാതൃകയാകേണ്ടതാണെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ജനങ്ങളോടു വിശദീകരിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. ഇതു നീക്കിക്കിട്ടുന്നതിനുവേണ്ടിയാണു സര്‍ക്കാര്‍ നിയമനടപടി ആലോചിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close