മുഖ്യമന്ത്രിക്കെതിരെ പൈതൃകഗ്രാമസമിതിയുടെ പ്രതിഷേധം

ആറന്മുള: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി പ്രതിഷേധ പ്രകടനം നടത്തി. വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കുക, കെ.ജി.എസ്. ഓഹരി തിരികെ വാങ്ങുക, വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്. ആറന്മുള തറയില്‍ ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം കെ.ജി.എസ്. ഓഫീസിനുമുമ്പില്‍വച്ച് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ തടഞ്ഞു. പൈതൃക കര്‍മ്മസമിതി നേതാക്കളായ ഡി.ഇന്ദുചൂഡന്‍, അഡ്വ.കെ.ഹരിദാസ്, കെ.പി.സോമന്‍, പി.ആര്‍.ഷാജി, സുരേഷ് കുമാര്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close