മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം: സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ സുരേഷ് ഗോപി അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു.

താന്‍ ഒരിക്കലും മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. അഭിപ്രായവ്യത്യാസമുള്ള ചിലകാര്യങ്ങളെ കുറിച്ച് പറഞ്ഞതേയുള്ളൂ. അത് ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് പക്വതയില്ലെന്നും മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സിനിമയില്‍ ഡയലോഗ് പറയുന്ന ലാഘവത്തോടെയാണ് സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയില്‍ സംസാരിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, തിരുവഞ്ചൂര്‍ തന്റെ അടുത്തബന്ധുവാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോടെ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close