മുഖ്യമന്ത്രിയാകുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ല: മാണി

എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെ.എം.മാണി. സ

മുഖ്യമന്ത്രിയാകുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ല. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകളെല്ലാം മാധ്യമ സൃഷ്ടിയാണ്. കോടിയേരിയെ നിയമസഭയില്‍ വച്ചു കാണുന്നതല്ലാതെ മറ്റൊരിടത്തും വച്ചും കണ്ടിട്ടില്ല. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുമോയെന്ന ചോദ്യം പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുമോയെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മാണിയുടെ പ്രതികരണം. യുഡിഎഫ് വിടുമോയെന്ന കാര്യത്തില്‍ മാണി മൗനം വെടിയണമെന്ന് കെപിസിസി വക്താവ് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close