മുഖ്യമന്ത്രിയെ ആക്രമിച്ചകേസില്‍ കുറ്റപത്രം ഉടന്‍

oommen chandy attacked

മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം നല്‍കും. കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍, ധര്‍മടം എംഎല്‍എ കെ.കെ നാരായണന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈഎസ്പിക്കുമുമ്പില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എംഎല്‍എമാര്‍ ഉള്‍പ്പടെ 114 പ്രതികളാണ് കേസിലുള്ളത്. 270 സാക്ഷികളുമുണ്ട്. നൂറോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെല്ലാം ജാമ്യത്തിലുമാണ്. അന്യായമായ സംഘംചേരല്‍ എന്ന വകുപ്പാണ് എം.എല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close