മുഖ്യമന്ത്രി രാജിവെക്കേണ്ടിവരുമെന്ന്‌ വെള്ളാപ്പള്ളി

vellappally natesan

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കേണ്ടി വരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 16 സീറ്റ് കിട്ടില്ല. മെയ് 16ന് ശേഷം മുഖ്യമന്ത്രി രാജിവെക്കേണ്ട സ്ഥിതിയാണ് കാണുന്നത്. സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ കാറ്റും മണവുമുണ്ട്. തിരഞ്ഞെടുപ്പ് വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയില്ലെന്ന് മനസ്സിലാക്കി ഉമ്മന്‍ ചാണ്ടി രാജിവെക്കണം.

വെടക്കാക്കി തനിക്കാക്കുന്ന നയമാണ് സുധീരന്റേത്. സംസ്ഥാനത്ത് നടക്കുന്നത് തുഗ്ലക് ഭരണമാണ്. സുധീരന് പറയാനുള്ളത് കരിമണലിനെക്കുറിച്ചും ബാറിനെക്കുറിച്ചും മാത്രമാണ്. എക്‌സൈസ് വകുപ്പ് കുഞ്ഞാലിക്കുട്ടിക്കോ കെ.എം മാണിക്കോ നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു


Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close