മുതവഴി ക്ഷേത്രത്തില്‍ താഴികക്കുടവും വാഹനവും പ്രതിഷ്ഠിച്ചു

ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടത്തിന്റെ പുനഃപ്രതിഷ്ഠ നടത്തി. നമസ്‌കാര മണ്ഡപത്തില്‍ ഭഗവാന്റെ വാഹനമായ മയിലിനെയും പ്രതിഷ്ഠിച്ചു. ചടങ്ങുകളില്‍ തന്ത്രി മുരിക്കുംവേലില്‍ ഇല്ലം ശ്രീഹരി നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി വിളവില്‍ ശിവദാസന്‍ നമ്പൂതിരി സഹകാര്‍മ്മികനായി.
ഉപദേവതാ ക്ഷേത്ര ശ്രീകോവിലുകളിലും താഴികക്കുടങ്ങള്‍ പ്രതിഷ്ഠിച്ചു. ഇവയില്‍ കലശങ്ങള്‍ ആടി. ക്ഷേത്രാങ്കണത്തില്‍ നടന്ന ഗോദാനത്തില്‍ എം.ജി.സി.കുറുപ്പ് പശുവിനെ കൈമാറി.

ക്ഷേത്രനടയില്‍ നിത്യനിദാന ചാര്‍ത്ത് ഭരണസമിതി പ്രസിഡന്റ് എം.വി.ഗോപകുമാര്‍ വായിച്ചു. അത് നടപ്പാക്കാന്‍ ഭക്തജനങ്ങളടക്കം പ്രതിജ്ഞയെടുത്തു. ഭരണസമിതി മുന്‍ പ്രസിഡന്റ് വി.എസ്. ഉണ്ണികൃഷ്ണപിള്ള അന്നദാനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സനല്‍ മംഗലത്ത്, ഖജാന്‍ജി ജയകുമാര്‍ തോട്ടത്തില്‍, ജോ.കണ്‍വീനര്‍ വിജയകുമാര്‍ മൂത്തേടത്ത്, സജിത് മംഗലത്ത്, ആദര്‍ശ് സുശീല്‍, വിഷ്ണു ചൂഴിയാട്ട്, അജിത്, ദേവിപ്രസാദ്, ശ്യാംകുമാര്‍, ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
അമൂല്യ ലോഹത്തിന്റെ പേരില്‍ ഇവിടത്തെ താഴികക്കുട മകുടം കവര്‍ച്ച ചെയ്തിരുന്നു. മടക്കി കിട്ടിയ മകുടം ഉള്‍പ്പെടെയാണ് പ്രതിഷ്ഠിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close