മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ് നാട് നടപടിതുടങ്ങി

mullaperiyar

മുല്ലപ്പെരിയാര്‍ ‍ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുളള നടപടികള്‍ തമിഴ്നാട് തുടങ്ങി. സ്പില്‍വേയിലെ ഷട്ടറിനോട് ചേര്‍ന്ന്  142 അടിവരെ ജലമെത്തുന്ന ഭാഗമാണ് അടയാളപ്പെടുത്തുന്നത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായ പശ്ചാത്തലത്തിലാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ജിലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തുടങ്ങിയത്.

സ്പില്‍വേയില്‍ 136 അടിവരെയാണ് ഇതുവരെ അടയാളപ്പെടുത്തിയിരുന്നത്. ഇത്രയും പിന്നിട്ടാല്‍ ജലം സ്പില്‍വേക്ക് മുകളിലൂടെ ഒഴുകി ഇടുക്കി ഡാമില്‍ എത്തുമായിരുന്നു. ജലനിരപ്പ് 142 അടിയാക്കാന്‍ ഉത്തരവിറങ്ങിയതോടെയാണ് തമിഴ്നാടിന്റെ നടപടികള്‍ 136 അടി മുതല്‍ 142 വരെ ജലമെത്തുന്ന ഭാഗത്ത് ഓരോ അടി കണക്കിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴത്തെ നിലയില്‍ തമിഴ്നാടിന് ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്തണമെങ്കില്‍ സ്പില്‍വേയിലെ ഷട്ടറുകളില്‍ അറ്റകുറ്റപ്പണി വേണ്ടിവരും. ഇതിനുളള  നടപടികളും വൈകാതെ തുടങ്ങും. 115 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ‍ഡാമിലെ ജലനിരപ്പ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close