മുഹമ്മദ്‌ ആഷ്റഫുളിന് 8 വര്‍ഷത്തെ വിലക്ക്

ashraful

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അഷ്‌റഫുളിനെ എട്ട് വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില് അഷ്‌റഫുള്‍ ഒത്തുകളിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് കിട്ടുംവരെ അഷ്‌റഫുളിന് ക്രിക്കറ്റിന്റെ ഒരു മേഖലയിലും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ നസിമുള്‍ ഹസന്‍ അറിയിച്ചു.

ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റ് സെഞ്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് അഷ്‌റഫുള്‍.2007-2009 കാലയളവില്‍ ടീമിന്റെ നായകനായിരുന്നു.

Show More

Related Articles

Close
Close