മൂന്നാര്‍; സംസ്ഥാന താല്‍പര്യം സംരക്ഷിക്കും: ഉമ്മന്‍ചാണ്ടി

കോഴിക്കോട്: മൂന്നാറിലെ കൈയേറ്റ പ്രശ്‌നത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സര്‍ക്കാര്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമി തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിപഠിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മൂന്നാര്‍ ഓപ്പറേഷനെ കുറിച്ച് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. കോടതി വിധി വിശദമായി പഠിച്ച ശേഷം അപ്പീല്‍ നല്‍കണമെങ്കില്‍ അപ്പീല്‍ നല്‍കും. തെറ്റ് തിരുത്തുകയാണ് വേണ്ടതെങ്കില്‍ അത് ചെയ്യും. ഹൈക്കോടതി വിധിയില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങനെയാണ് പ്രതികരിച്ചത്: അനുകൂല വിധി ഉണ്ടാവുന്‌പോള്‍ കോടതിക്ക് സിന്ദാബാദ് വിളിക്കുകയും പ്രതികൂലമാവുന്‌പോള്‍ ജഡ്ജിമാരെ നാട്കടത്താന്‍ സമരങ്ങള്‍ നടത്തുന്നതിനോട് യോജിപ്പില്ല. കോടതിയോട് സര്‍ക്കാരിന് എന്നും ബഹുമാനം മാത്രമെയുള്ളൂ. പബ്‌ളിസിറ്റി സ്റ്റണ്ടിലല്ല,? റിസള്‍ട്ട് ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്‌ളസ് ടു കോഴ്‌സുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ തന്നോട് പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണ കൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഫസല്‍ ഗഫൂറിന് തന്നോട് നേരിട്ട് പറയാവുന്നതേയുള്ളൂ. അത് സര്‍ക്കാര്‍ പരിശോധിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് പ്‌ളസ് ടു അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close