മൂന്നാറില്‍ പൊളിച്ച റിസോര്‍ട്ടിന് നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ച് ഭൂമി തിിരിച്ചുപിടിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി. ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നാറിലെ തന്നെ അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ടുകളുടെ ഭൂമി ഏറ്റെടുത്ത ദൗത്യസംഘത്തിന്റെ നടപടിയും ഹൈക്കോടതി റദ്ദാക്കി.

റിസോര്‍ട്ട് പൊളിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപരമായ നടപടികളില്‍ കൂടി വേണമായിരുന്നു ഭൂമി ഏറ്റെടുക്കാന്‍. എന്നാല്‍, മൂന്നാറില്‍ ഭൂമി ഏറ്റെടുക്കുമ്പോഴും കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴും സര്‍ക്കാര്‍ നിയമനടപടികളൊന്നും തന്നെ പാലിച്ചില്ല-ഹൈക്കോടതി പറഞ്ഞു.

കേസില്‍ അപ്പീല്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍, റിസോര്‍ട്ട് ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ഫലമാണ് ഹൈക്കോടതിയുടെ വിധിയെന്ന് പൊതുപ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം ആരോപിച്ചു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാനായി ദൗത്യസംഘം രൂപവത്കരിച്ചത്. സുരേഷ്‌കുമാര്‍, രാജു നാരായണസ്വാമി, ഋഷിരാജ് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ പൊളിക്കുകയും ഇവര്‍ കൈയേറിയ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്‌തെങ്കിലും രാഷ്ട്രീയ സമ്മര്‍ദം മൂലം പിന്നീട് പ്രവവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close